വണ്ടൂര്‍ യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്
മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂര്‍ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. ബെംഗുളുരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ വച്ച് മരിച്ചത്. കോഴിക്കോട്ടെ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്. പുനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാന്‍ സാധിക്കൂ. പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ 14 വയസുകാരന്‍ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുന്‍പാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ചെമ്പ്രശേരി സ്ഥിതി ചെയ്യുന്നത്