20 വയസ്സുകാരന്റെ അപകട മരണംകേച്ചേരിയിൽ നാട്ടുകാർ ജോണീസ് ബസ്സുകൾ തടഞ്ഞു.14 പേർ അറസ്റ്റിൽ

20 വയസ്സുകാരന്റെ അപകട മരണംകേച്ചേരിയിൽ നാട്ടുകാർ ജോണീസ് ബസ്സുകൾ തടഞ്ഞു.14 പേർ അറസ്റ്റിൽ

കേച്ചേരി:* അമിത വേഗതയിലെത്തിയ ജോണിസ് ബസിടിച്ച് ബൈക്ക് യാത്രികനായ 20 വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ കേച്ചേരിയിൽ ജോണി ബസുകൾ തടഞ്ഞു. 

കേച്ചേരി മണലി സ്വദേശി രായി മരക്കാർ വീട്ടിൽ ഷമീമിന്റെ മകൻ 20 വയസ്സുള്ള മുഹമ്മദ് അഫ്താബാണ് കഴിഞ്ഞ ഏഴാം തീയതി ജോണീസ് ബസിടിച്ച് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ കേച്ചേരിയിൽ ജോണീസ് ബസുകൾ തടഞ്ഞത്. 

www.dinapathramonline.com

ഏറെനേരം ബസ് തടഞ്ഞതോടെ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  സ്ഥലത്തെത്തി 14 പേരെ കസ്റ്റഡിയിലെടുത്തു.