സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഹിയറിങ് നാളെ..,രാവിലെ 10 മുതല്‍ 11 വരെ പൊതുജനങ്ങള്‍ക്ക് കേരള പോലീസ് ആക്ടിലെ 110 (1) പ്രകാരമുള്ള പരാതികള്‍ നല്‍കാം
സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഹിയറിങ് നാളെ
സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി മെമ്പര്‍ പി.കെ. അരവിന്ദ ബാബു ആഗസ്റ്റ് 31 ന് രാവിലെ 11 മുതല്‍ തൃശ്ശൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ പരാതികളില്‍ ഹിയറിങ് നടത്തും.
രാവിലെ 10 മുതല്‍ 11 വരെ പൊതുജനങ്ങള്‍ക്ക് കേരള പോലീസ് ആക്ടിലെ 110 (1) പ്രകാരമുള്ള പരാതികള്‍ നല്‍കാം. പോലീസ് സൂപ്രണ്ടിന്റെയും അതിനു മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും നടപടി ദൂഷ്യത്തെ പറ്റിയുള്ള പരാതികളും നല്‍കാം. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍, കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കല്‍, ഏതെങ്കിലും വ്യക്തിയുടെ മരണത്തിന് കാരണമാകല്‍, വ്യക്തിയെ ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതര സ്വഭാവത്തിലുള്ള പരാതികളും അതോറിറ്റി മുമ്പാകെ നേരിട്ട് സമര്‍പ്പിക്കാം.