തോംസൺ പി.സി.രചിച്ച "തിളക്കമാർന്ന വനിതകളെ തിരിച്ചറിയൂ" എന്ന പുസ്തകം പ്രകാശനം ചെയ്തു
തൃശ്ശൂർ : അഞ്ഞൂറോളം വനിതാ രത്നങ്ങളുടെ വിജയഗാഥ രേഖപ്പെടുത്തിയ തോംസൺ പി.സി.രചിച്ച തിളക്കമാർന്ന വനിതകളെ തിരിച്ചറിയൂ..എന്ന പുസ്തകം കേരള സാഹിത്യ അക്കാദമിയിൽ വെച്ച് പ്രശസ്ത ചലച്ചിത്ര താരം നന്ദകിഷോർ ഫോർമർ പഞ്ചായത്ത് മെമ്പേഴസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കരീം പന്നിത്തടത്തിന് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരി അനിതാ വർമ്മ അധ്യക്ഷയായ ചടങ്ങിൽ തൃശ്ശൂർ ഡയറ്റ് ലക്ചറർ സനോജ് രാഘവൻ പുസ്തകം പരിചയപ്പെടുത്തി.സൗമിനി മോഹൻ,ഡോ:വി.ടി. ജയറാം,കെ.ടി ഷാജൻ,പി.പി. അർജുൻ, കെ.ജി.സന്ധ്യ,ഡോ:പ്രമോദ് കെ.നാറാത്ത്,സി.എഫ്.ഷാജു, മുൻസിപ്പൽ കൗൺസിലർ മിഷ സെബാസ്റ്റ്യൻ,വി.ആർ.സാന്ദ്ര, അനുഷ എം.എ, സുനേഹ സുരേഷ് എന്നിവർ പ്രസംഗിച്ചു.