എം.ബി.എ സീറ്റൊഴിവ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ മറൈന്‍ ഫിറ്റര്‍ കോഴ്സ്,

എം.ബി.എ സീറ്റൊഴിവ്,  കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ മറൈന്‍ ഫിറ്റര്‍ കോഴ്സ്,

  കൊച്ചിൻ ഷിപ്പ്യാര്‍ഡില്‍ മറൈന്‍ ഫിറ്റര്‍ കോഴ്സ്

കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ചേര്‍ന്നൊരുക്കുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്‌സിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ എന്നീ കോഴ്സുകള്‍ 2020 ലോ അതിന് ശേഷമോ പാസ്സായവര്‍ക്കാണ് അവസരം. 6 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിലെ ആദ്യ രണ്ടു മാസം അടൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജിലും തുടര്‍ന്നുള്ള 4 മാസം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ക്യാമ്പസിലുമാണ് പരിശീലനം. തുടര്‍ന്ന് 6 മാസം ഓണ്‍ ജോബ് ട്രെയ്നിങ്ങും ഉണ്ടയിരിക്കുന്നതാണ്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ പരിശീലന/ ഓണ്‍ ജോബ് ട്രെയിനിംഗ് സമയത്ത് നിശ്ചിത സ്‌റ്റൈഫന്റും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. 14514 രൂപയാണ് ഫീസ്. ക്രിസ്ത്യന്‍, മുസ്ലിം, ജൈന, പാഴ്‌സി എന്നീ മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ആദ്യം അപേക്ഷിക്കുന്ന 10 കുട്ടികള്‍ക്ക് 100 ശതമാനം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പോട് കൂടി സൗജന്യമായി പഠിക്കാം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 25. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.asapkerala.gov.in എന്ന വെബ്സൈറ്റിലോ 7736925907, 9495999688 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

എം.ബി.എ സീറ്റൊഴിവ്

തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ ടൈം) കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക്് ഓഗസ്റ്റ് 29ന് രാവിലെ 10 മുതല്‍ 1 വരെ പ്രഫ. ജോസഫ് മുണ്ടശ്ശേരി മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് സെന്ററില്‍ അഭിമുഖം നടത്തും. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദവും, അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവര്‍ക്കും സീറ്റ് സംവരണമുണ്ട്. എസ്.സി വിഭാഗക്കാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക്- www.kicma.ac.in ഫോണ്‍: 8547618290, 9288130094.