സർക്കാർ വിവിധ അറിയിപ്പുകൾ

സർക്കാർ വിവിധ അറിയിപ്പുകൾ

ദർഘാസ്

തളിക്കുളം ഐ സി ഡി എസ് പ്രൊജക്റ്റിലെ 133 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മത്സര ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 20, ഉച്ചയ്ക്ക് ഒന്നിനകം അപേക്ഷ വാങ്ങി അന്നേ ദിവസം രണ്ടിനകം പൂരിപ്പിച്ച് തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0487-2394522

ലേലം

ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കെട്ടിട ഭാഗങ്ങള്‍ നിയമാനുസൃത നടപടിക്രമം പാലിച്ച് പൊളിച്ചു നീക്കുന്നതിന് സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11ന് ലേലം നടത്തും. നിരതദ്രവ്യം 5000 രൂപ. കൂടുതല്‍ വിവരങ്ങള്‍ ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില്‍ ലഭിക്കും.

വാഹനം ആവശ്യമുണ്ട്

മുല്ലശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് രണ്ടുവരെ ദര്‍ഘാസ് സമര്‍പ്പിക്കാം. ഫോണ്‍: 0487 2265570, 9188959753.

കാന്റീന്‍ നടത്തിപ്പ്; ടെണ്ടര്‍ ക്ഷണിച്ചു

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് സീല്‍ വെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 5 ന് ഉച്ചയ്ക്ക് 2 വരെ. ടെണ്ടറില്‍ പ്രതിമാസം നല്‍കാന്‍ ഉദ്ദേശിക്കുന്ന തുക (ജി.എസ്.ടി ഉള്‍പ്പെടെ) രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്കായി തൃശ്ശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2427778.

റേഷന്‍കട ലൈസന്‍സി; അപേക്ഷ ക്ഷണിച്ചു

ചാലക്കുടി താലൂക്കിലെ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ 7-ാം വാര്‍ഡില്‍ കൊച്ചുകടവ് പ്രദേശത്ത് അനുവദിച്ച പുതിയ റേഷന്‍കടയ്ക്ക് ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി (എസ്.സി) വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലും സിവില്‍ സപ്ലൈസ് വകുപ്പിന്റെ www.civilsupplieskerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷ സെപ്തംബര്‍ 25 ന് രാവിലെ 11 വരെ ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടും സ്വീകരിക്കും. ഫോണ്‍: 0480 2704300, 04872360046.