തൊഴിൽ വാർത്തകൾ, ആഭിമുഖങ്ങൾ
വെറ്ററിനറി സര്‍ജന്‍ നിയമനം
തൃശൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വിവിധ ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത - വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താത്പ്പര്യമുളളവര്‍ കളക്ടറേറ്റിലെ രണ്ടാം നിലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്തംബര്‍ നാലിന് രാവിലെ 10.30 ന് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0487 2361216.
മെഡിക്കല്‍ കോളേജില്‍ നിയമനം
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ നിലവിലുള്ള അസി. പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രെജിസ്ട്രേഷന്‍, പ്രവര്‍ത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം സെപ്തംബര്‍ 2 ന് രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ കൂടിക്കാഴ്ച്ചയ്ക്കായി എത്തിച്ചേരണം.
കെയര്‍ ടേക്കര്‍ നിയമനം
തൃശ്ശൂര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സൈനിക വിശ്രമകേന്ദ്രത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ മുഴുവന്‍ സമയ കെയര്‍ ടേക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ സെപ്തംബര്‍ 5 ന് വൈകീട്ട് 5 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2384037.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ തൃശ്ശൂര്‍ ജില്ലയില്‍ പുഴയ്ക്കല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന അവണൂര്‍ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ അടുത്ത 3 വര്‍ഷത്തേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാവുന്ന ഒഴിവുകളിലേക്ക് അവണൂര്‍ പഞ്ചായത്തില്‍ സ്ഥിരം താമസമുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2024 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരും, 46 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് 3 വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക പുഴയ്ക്കല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 2 മുതല്‍ 20 വരെ വൈകീട്ട് 5 മണി വരെ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ രജിസ്റ്റേര്‍ഡ് ആയോ തപാല്‍ മുഖേനയോ അയയ്ക്കാം. നിശ്ചിത സമയം കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷ അയക്കേണ്ട വിലാസം ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്ട്, പുറനാട്ടുകര പി.ഒ., ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, പുഴയ്ക്കല്‍. ഫോണ്‍: 0487 2307516.
അങ്കണവാടി ഹെല്‍പ്പര്‍ നിയമനം
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒല്ലൂക്കര ഐ.സി.ഡി.എസ് പ്രോജക്ട്ടിന്റെ പരിധിയില്‍ വരുന്ന പുത്തൂര്‍ പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ സ്ഥിരം/ താത്കാലികം തസ്തികയിലേക്ക് പുത്തൂര്‍ പഞ്ചായത്തിലെ ഒഴിവുകള്‍ നികത്തുന്നതിനായി സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പുത്തൂര്‍ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സാകാത്തവരും, എഴുത്തും വായനയും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവരുമാണ്. എസ്.സി/ എസ്.ടി വിഭാഗത്തിന് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകര്‍ സാമൂഹ്യസേവന സന്നദ്ധതയുള്ളവരും മതിയായ ശാരീരിക ക്ഷമതയും കായികശേഷിയുള്ളവരും ആയിരിക്കണം. അപേക്ഷയുടെ മാതൃക ഒല്ലൂക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസിലും പുത്തൂര്‍ പഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസില്‍ സെപ്തംബര്‍ 13 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2375756, 9188959754.
................