പ്രകൃതി ദുരന്തത്തില്‍ നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട്ടപരിഹാരം ലഭ്യമാക്കും - മന്ത്രി കെ. രാജന്‍

പ്രകൃതി ദുരന്തത്തില്‍ നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട്ടപരിഹാരം ലഭ്യമാക്കും - മന്ത്രി കെ. രാജന്‍

പ്രകൃതി ദുരന്തത്തില്‍ നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട്ടപരിഹാരം ലഭ്യമാക്കും - മന്ത്രി കെ. രാജന്‍

പ്രകൃതി ദുരന്തത്തില്‍ നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കണക്ക് പ്രകാരമുള്ള അര്‍ഹമായ നഷ്ട്ടപരിഹാരം ലഭ്യമാക്കുമെന്നും, ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും റവന്യു വകുപ്പു മന്ത്രി കെ. രാജന്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും പുത്തൂര്‍ പഞ്ചായത്ത് കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശക്തമായ മഴയെ തുടര്‍ന്ന് പീച്ചി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിട്ടതോടെ മണലിപ്പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി നാശ നഷ്ട്ടങ്ങള്‍ സംഭവിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, മനുഷ്യ നിര്‍മ്മിത പ്രളയം എന്ന പ്രചരണം ശരിയല്ലെന്നും ഇത്തരം പ്രചരണം മൂലം പ്രകൃതി ദുരന്തം മൂലം നഷ്ട്ടം സംഭവിച്ചവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

പഞ്ചായത്ത് പരിധിയില്‍ നിന്നും തിരഞ്ഞെടുത്ത മികച്ച എസ് സി കര്‍ഷകന്‍, വനിത കര്‍ഷക, ജൈവ കര്‍ഷകന്‍, വിദ്യാര്‍ത്ഥി കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍, പ്രവാസി കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, തേനീച്ച കര്‍ഷകന്‍, മത്സ്യ കര്‍ഷകന്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട മികച്ച കര്‍ഷകരെ ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. 

നടത്തറ പഞ്ചായത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച കര്‍ഷകരേയും ചടങ്ങില്‍ മന്ത്രി ആദരിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും നടത്തറ പഞ്ചായത്ത് കൃഷിഭവനും സംയുക്തമായാണ് പരിപടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പരിധിയിലെ വിവിധ വിഭാഗങ്ങളിലെ മികച്ച കര്‍ഷകരേയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. വയനാടിന് കൈത്താങ്ങായി നടത്തറ പഞ്ചായത്തിന്റെയും, കുടുംബശ്രീ സി ഡി എസിന്റെയും ധനസഹായവും ചടങ്ങില്‍ മന്ത്രി കെ. രാജന് കൈമാറി. പാണഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിനാചരണവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.

പുത്തൂര്‍ കുരിശുമൂല കല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തില്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി ചടങ്ങില്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.എസ് ബാബു, സിനി പ്രദീപ് കുമാര്‍, പഞ്ചായത്തംഗങ്ങളായ ലിബി വര്‍ഗ്ഗീസ്, പി.എസ് സജിത്ത്, ജയശ്രീ മധുസൂതനന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.എം രമ്യ, കൃഷി ഓഫീസര്‍ സി.ആര്‍ ദിവ്യ എന്നിവര്‍ സംസാരിച്ചു. വിവിധ ക്ഷീര സംഘം പ്രതിനിധികള്‍, പാടശേഖര സമിതി അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. 

കൊഴുക്കുള്ളി സ്വരാജ് യു പി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തില്‍ നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍ രവി ചടങ്ങില്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി.ആര്‍ രജിത്ത്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി എം രമ്യ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി കെ അഭിലാഷ്, ഇ എന്‍ സീതാലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി കെ അമല്‍റാം, ഐശ്വര്യ ലിന്റോ, ജനപ്രതിനിധി ജേക്കബ് പോള്‍, പഞ്ചായത്തംഗങ്ങളായ ബിന്ദു കാട്ടുങ്ങല്‍, മിനി വിനോദ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ജീജ ജയന്‍, ക്ഷീരസംഘം പ്രസിഡണ്ട് ടി കെ ശശികുമാര്‍, കൃഷി ഓഫീസര്‍ എം എസ് സിനീഷ് എന്നിവര്‍ പങ്കെടുത്തു. 

പാണഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ നടത്തിയ കര്‍ഷക ദിനാചരണത്തില്‍ വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍ രവി ചടങ്ങില്‍ മുഖ്യാതിഥിയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി ജലജന്‍, ബ്‌ളോക്ക് മെമ്പര്‍ രമ്യ രാജേഷ്, ഫ്രാന്‍സീന ഷാജു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.എം രമ്യ, മറ്റു പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.