തൃശൂർ ജില്ല സി.ബി.എസ്.ഇ സ്കൂളുകളിലെ അധ്യാപക കലോത്സവം

തൃശൂർ ജില്ല  സി.ബി.എസ്.ഇ സ്കൂളുകളിലെ അധ്യാപക കലോത്സവം

തൃശൂർ ജില്ല സഹോദയയുടെ കീഴിലുള്ള സി.ബി.എസ്.ഇ സ്കൂളുകളിലെ അധ്യാപകരുടെ കലോത്സവം കുന്നംകുളം മരത്തംകോട് ബ്ലൂമിങ് ബഡ്സ്ബഥാനിയ സ്കൂളിൽ നടന്നു.പ്രശസ്ത ഗാനരചയിതാവ്

ബി.കെ ഹരിനാരായണൻ

കലോത്സവത്തിന് തിരിതെളിയിച്ചു.അധ്യാപകരുടെ സർഗ്ഗശേഷികൾ പ്രകടിപ്പിക്കാൻ ഇത്തരം കലോത്സവങ്ങൾ പ്രയോജനപ്രദമാകുമെന്ന് കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി കെ ഹരിനാരായണൻ അഭിപ്രായപ്പെട്ടു.തൃശൂർ സഹോദയ രക്ഷാധികാരി ഡോ: ദിനേശ് ബാബു അധ്യക്ഷതവഹിച്ച ചടങ്ങിൽ  ബഥനി സ്ഥാപനങ്ങളുടെ മേനേജർ ഫാദർ ബെഞ്ചമിൻ ഒ.ഐ.സി മുഖ്യപ്രഭാഷണം നടത്തി.

തൃശൂർ സഹോദയയിലെ സ്കൂളുകളിൽ നിന്ന് ആയിരത്തി നാനൂറിലേറെ അധ്യാപകരാണ് കലാമത്സരങ്ങളിൽ പങ്കെടുക്കുന്നത്. പന്ത്രണ്ട് വേദികളിലായാണ് സ്റ്റേജ്, ഓഫ് സ്റ്റേജ്  മത്സരങ്ങൾ അരങ്ങേറുന്നത്.ബഥനി മാനേജ്മെൻ്റിനു കീഴിലുള്ള ബ്ലൂമിങ് ബഡ്സ് ബഥാനിയ സ്കൂൾ ആദ്യമായാണ്

അധ്യാപക കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. സഹോദയ

ജോയിൻ്റ് സെക്രട്ടറി  വസന്തമാധവൻ അധ്യാപകർക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു.

 കലോത്സവം പ്രോഗ്രാം കൺവീനർ  ഷേബജോർജ് സ്വാഗതവും  ട്രഷറർ  ബാബു കോയിക്കര നന്ദിയും  പ്രകാശിപ്പിച്ചു.

സഹോദയ

ഭാരവാഹികളായ ഡോ:എം ദിനേശ് ബാബു,  എം. കെ രാമചന്ദ്രൻ, ഷമീംബാവ,.ബാബു കോയിക്കര, ഫാദർ ബെഞ്ചമിൻ ഒ.ഐ.സി,ഷേബ ജോർജ് എന്നിവർ കലോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി