ഒഴിവുകൾ, അപേക്ഷകൾ

ഒഴിവുകൾ, അപേക്ഷകൾ

ആരോഗ്യകേരളത്തില്‍ ഒഴിവ്

തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യകേരളം (എന്‍.എച്ച്.എം) പദ്ധതിയിലെ എപ്പിഡമോളജിസ്റ്റ് (ഐഡിഎസ്പി), ഡാറ്റ മാനേജര്‍, എന്റമോളജിസ്റ്റ് എന്നീ തസ്തികളിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 3 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2325824.

...,..........

വാഹനം ആവശ്യമുണ്ട്

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ മാള ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ടാക്സി പെര്‍മിറ്റുള്ള കാര്‍/ ജീപ്പ് നിബന്ധനകള്‍ക്ക് വിധേയമായി വാടകയ്ക്ക് നല്‍കുന്നതിനായി താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സെപ്തംബര്‍ 4 ന് ഉച്ചയ്ക്ക് 12 നകം ശിശുവികസന പദ്ധതി ഓഫീസര്‍ ഐ.സി.ഡി.എസ്, മാള, മിനി സിവില്‍ സ്റ്റേഷന്‍ വടമ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0480 2893269.

................

അഭയകിരണം പദ്ധതി; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന അഭയകിരണം പദ്ധതിയുടെ ധനസഹായത്തിന് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 50 വയസിനു മുകളില്‍ പ്രായമുള്ളവരും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തവരും ഏതെങ്കിലും ബന്ധുവിന്റെ സംരക്ഷണയില്‍ കഴിയുന്നവരായ വിധവകളായ സ്ത്രീകളെ സംരക്ഷിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്കായി www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അടുത്തുളള ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക.

.............

സഹായഹസ്തം പദ്ധതി; അപേക്ഷ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സില്‍ താഴെ പ്രായമുളള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായമായി 30,000 രൂപ അനുവദിക്കുന്ന പദ്ധതിയാണ് 'സഹായ ഹസ്തം'. അപേക്ഷകരുടെ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 1. കൂടുതല്‍ വിവരങ്ങള്‍ക്കായി www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.