പി എസ് സി എന്‍ഡ്യൂറന്‍സ് ടെസ്റ്റ്
എന്‍ഡ്യൂറന്‍സ് ടെസ്റ്റ്
തൃശൂര്‍ ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 307/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ നാലിന് മലപ്പുറം കോട്ടയ്ക്കലിന് അടുത്തുള്ള പുത്തൂര്‍ ജങ്ഷനില്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നടത്തും. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ, അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍/ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പുത്തൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ രാവിലെ അഞ്ചിന് ഹാജരാവണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.