പട്ടികജാതി പട്ടികവര്‍ഗ്ഗ സ്വയംതൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി പട്ടികവര്‍ഗ്ഗ സ്വയംതൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു

സ്വയംതൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വിവിധ പലിശ നിരക്കുകളില്‍ നടപ്പിലാക്കുന്ന 60000 രൂപ മുതല്‍ 4 ലക്ഷം രൂപ വരെയുള്ള സ്വയംതൊഴില്‍ വായ്പകള്‍ക്കു തൃശ്ശൂര്‍ ജില്ലയിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വരുമാന പരിധി 3 ലക്ഷം രൂപ. വായ്പ ലഭിക്കുന്നതിന് അഞ്ചു സെന്റില്‍ കുറയാത്ത വസ്തു അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും തൃശ്ശൂര്‍ രാമനിലയത്തിനു സമീപമുള്ള കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2331556, 9400068508.